രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ആശയ വിനിമയം നടത്തി. ഇന്നലെ മാത്രം രാജ്യത്ത് 2,47,417 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്.
പരിഭ്രാന്തിയല്ല വേണ്ടത്. മറിച്ച് കരുതലാണ്. കോവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുമ്പോള്‍ അത് രാജ്യത്തെ സാമ്പത്തിക രംഗത്തെയും സാധാരണക്കാരന്റെ ജീവനോപാധിയെയും ബാധിക്കാതെ വേണം നടപ്പിലാക്കാനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. വാക്സിനേഷന്‍ നടപടികള്‍ കൂടുതല്‍ ശക്തമായി നടപ്പിലാക്കണം. രോഗവ്യാപനം തടയാന്‍ പ്രാദേശിക കണ്ടെയിന്‍മെന്റ് സോണുകള്‍ക്കാകണം മുന്‍തൂക്കം നല്‍കേണ്ടത്. ആഘോഷങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ കരുതലില്‍ വീഴ്ച ഉണ്ടാകരുതെന്നും മോഡി അഭിപ്രായപ്പെട്ടു.
കോവിഡ് ബാധിച്ച ശേഷം ഗുരുതര രോഗലക്ഷണമില്ലാത്ത പരമാവധിപേരെ ഹോം ഐസൊലേഷനിലാക്കണം. ആയുര്‍വേദ, പാരമ്പര്യ മരുന്നുകളും രോഗം ഭേദമാകാന്‍ സഹായകരമാകും. കോവിഡിന്റെ വരുംകാല വകഭേദങ്ങള്‍ക്കെതിരെ പോരാടാനുള്ള തയാറെടുപ്പുകളും ഉണ്ടാകണമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ അവലോകന യോഗത്തില്‍ അഭിപ്രായപ്പെട്ടു.
കോവിഡ് കേസുകളില്‍ തൊട്ടു തലേദിവസത്തേക്കാള്‍ 27 ശതമാനം വര്‍ധനവാണ് ഇന്നലെ ഉണ്ടായത്. നിലവില്‍ സജീവ കോവിഡ് കേസുകള്‍ 11,17,531 ആണ്. 380 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 5,488 ആയി ഉയര്‍ന്നു. രോഗമുക്തി നിരക്ക് 95.59 ശതമാനമായി കുറയുകയും ടിപിആര്‍ നിരക്ക് 13.11 ശതമാനമായി ഉയരുകയും ചെയ്‌തെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഒമിക്രോണ്‍ വ്യാപനത്തില്‍ മഹാരാഷ്ട്ര, രാജസ്ഥാന്‍, ഡല്‍ഹി, കേരളം, കര്‍ണാടക സംസ്ഥാനങ്ങളാണ് മുന്നില്‍ നില്‍ക്കുന്നത്.
English Summary: Covid: PM meets Chief Ministers
You may like this video also