Site iconSite icon Janayugom Online

കോവിഡ്: ച്യൂയിങ്ഗം വികസിപ്പിച്ച് ഗവേഷകര്‍

Chweing gumChweing gum

കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയുന്ന ച്യൂയിങ്ഗം വികസിപ്പിച്ച് യുഎസ് ഗവേഷകര്‍. മോളികുലാര്‍ ജേര്‍ണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. രോഗവ്യാപനത്തിന്റെ ഉറവിടത്തെ തടസപ്പെടുത്തുന്ന സസ്യനിര്‍മ്മിത പ്രോട്ടീനുകള്‍ ഉള്‍പ്പെടുത്തിയാണ് ച്യൂയിങ്ഗം വികസിപ്പിച്ചതെന്ന് പെന്‍സില്‍വാനിയ യൂണിവേഴിസിറ്റിയിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു. കോവിഡ് വൈറസ് പകരുന്നതിൽ ഉമിനീർ ഗ്രന്ഥികൾക്ക് പ്രധാന പങ്കാണ് ഉള്ളത്. ച്യൂയിങ്ഗം കഴിക്കുമ്പോള്‍ വൈറസിനെ ഉമിനീരില്‍ വെച്ച് നിര്‍വീര്യമാക്കുകയാണ് ചെയ്യുന്നത്. വൈറസുകള്‍ കോശങ്ങളിലെത്തുന്നത് തടയാന്‍ ച്യൂയിങ്ഗത്തിന് സാധിക്കും. രോഗികളെ പരിചരിക്കുവന്നവരെ കോവിഡ് ബാധയില്‍ നിന്ന് രക്ഷിക്കാനും ഇത് ഉപയോഗിക്കാം.

കോവിഡ് രംഗത്തെ ഏറ്റവും ചെലവുകുറഞ്ഞ പ്രതിരോധ മരുന്നായിരിക്കും ഇതെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. ച്യൂയിങ്ഗം ഉപയോഗിച്ചുകൊണ്ടുളള കോവിഡ് രോഗികളിലെ പരീക്ഷണത്തിന് അനുമതി തേടുമെന്നും ഗവേഷകര്‍ പറഞ്ഞു.

Eng­lish Sum­ma­ry: Covid: Researchers devel­op chew­ing gum

You may like this video also

Exit mobile version