ആഗോളതലത്തില്‍ കോവിഡ് പ്രതിരോധിക്കുന്നതില്‍ ലോകാരോഗ്യ സംഘടനയ്ക്ക് വീഴ്ച പറ്റിയെന്ന് ലാന്‍സെറ്റിന്റെ കോവിഡ് കമ്മിഷന്‍. ലോകാരോഗ്യ സംഘടനയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായിരുന്നുവെന്നും വൈറസ് വ്യാപനത്തെക്കുറിച്ചുള്ള മുന്നറിയിപ്പും പൊതു ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതും വൈകിയെന്നും കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കുന്നതിനും കോവിഡ് വൈറസ് വായുവിലൂടെ പടരുമെന്ന് കണ്ടെത്തുന്നതിനും ലോകാരോഗ്യ സംഘടനയ്ക്ക് കാലതാമസമെടുത്തുവെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
കോവിഡിന്റെ പ്രാരംഭഘട്ടത്തില്‍ ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ ഗൗരവതരമായി കാണുകയോ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് കമ്മിഷൻ പറയുന്നു. അതുപോലെ ദുര്‍ബലമായി വിഭാഗങ്ങള്‍ക്ക് കോവിഡ് ബാധിച്ചത് പോലും കണക്കാക്കിയില്ലെന്നും ഇതു സംബന്ധിച്ച വിവരാവകാശങ്ങള്‍ കൈമാറുന്നതില്‍ ശ്രദ്ധ പുലര്‍ത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2019 ഡിസംബറിൽ ചൈനയിലെ വുഹാൻ നഗരത്തിൽ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 61.03 കോടി ആളുകള്‍ക്ക് കോവിഡ് ബാധിക്കുകയും 65.20 ലക്ഷം പേര്‍ രോഗബാധിതരായി മരിക്കുകയും ചെയ്തുവെന്നാണ് ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ.
English Summary: covid resistance; The Lancet criticizes the World Health Organization
You may like this video also