Site icon Janayugom Online

പാമ്പിന്‍ വിഷത്തില്‍ നിന്ന് കോവിഡ് പ്രതിരോധം

പാമ്പിന്‍വിഷം കോവിഡിനെ പ്രതിരോധിക്കുമെന്ന് പഠനം. ബ്രസീലിലെ സാവോ പോളോ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇതുസംബന്ധിച്ച പഠനം നടത്തുന്നത്. ജരാരകുസു പിറ്റ് അണലിയുടെ വിഷത്തില്‍ അടങ്ങിയിരിക്കുന്ന ചെറുകണികകള്‍ കുരങ്ങുകളുടെ കോശങ്ങളില്‍ കൊറോണ വൈറസിന്റെ പുനരുല്‍പാദനം തടഞ്ഞുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. മോളിക്യൂള്‍സ് എന്ന ശാസ്ത്ര മാസികയിലാണ് ഇതു സംബന്ധിച്ച പഠനഫലം പ്രസിദ്ധീകരിച്ചത്.

പാമ്പിന്‍ വിഷത്തിലെ ചില ഘടകങ്ങൾ കുരങ്ങുകളുടെ കോശത്തില്‍ കൊറോണ വൈറസ് പുനരുല്‍പാദിപ്പിക്കപ്പെടുന്നത് 75 ശതമാനത്തോളം തടഞ്ഞതായും പഠനത്തില്‍ പറയുന്നു. വൈറസിലുള്ള പ്രധാന പ്രോട്ടീനെ തടയാന്‍ വിഷത്തിലടങ്ങിയ വസ്തുവിനു കഴിഞ്ഞതായി സാവോപോളോ സര്‍വകലാശാലയിലെ പ്രഫസർ റാഫേല്‍ ഗുയ്‌ഡോ പറഞ്ഞു.പാമ്പുകളെ കൊന്നൊടുക്കാതെതന്നെ മരുന്ന് നിര്‍മ്മാണ് സാധിക്കുമെന്ന് ഗവേഷകര്‍ വ്യക്തമാക്കി. കൂടുതല്‍ ഗവേഷണങ്ങള്‍ക്കു ശേഷം മനുഷ്യകോശങ്ങളില്‍ പരീക്ഷണം നടത്തും.
eng­lish summary;covid resis­tance through snake venom
you may also like this video;

Exit mobile version