രണ്ടു വര്‍ഷം നീണ്ട കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുന്നു. മാര്‍ച്ച് 31 മുതല്‍ മാസ്‌കും സാമൂഹിക അകലം പാലിക്കലും മാത്രം തുടരും. രാജ്യത്തെ കോവിഡ് കേസുകളില്‍ വ്യക്തമായ കുറവു വന്നതോടെയാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്ക് എതിരെ കേസെടുക്കുന്നത് മാര്‍ച്ച് 31 മുതല്‍ ഇല്ലാതാകും. 2020 മാര്‍ച്ച് 24നാണ് കേന്ദ്ര സര്‍ക്കാര്‍ ദുരന്തനിവാരണ നിയമ പ്രകാരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്ക് എതിരെ കേസെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധി നിയമ പ്രകാരമാണ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സംസ്ഥാനങ്ങള്‍ കേസെടുത്തിരുന്നത്. കോവിഡ് പ്രതിരോധത്തിനായി സ്വീകരിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ജനങ്ങള്‍ ബോധവാന്‍മാരായി.
കോവിഡിനെ പ്രതിരോധിക്കുന്നതില്‍ രാജ്യം മുന്നേറി. നിരീക്ഷണം, പരിശോധന, രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തല്‍, ചികിത്സ, പ്രതിരോധ കുത്തിവയ്പ്പ്, ചികിത്സാ സംവിധാനങ്ങള്‍ മെച്ചപ്പെട്ടത് ഉള്‍പ്പെടെയുള്ളവ പരിഗണിച്ച് കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാന‑കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.
അതേസമയം കോവിഡ് നിയന്ത്രണത്തിനായി നടപ്പിലാക്കിയ മാസ്‌ക് ധരിക്കല്‍, കൈകളുടെ ശുദ്ധി ഉറപ്പാക്കല്‍ എന്നിവയ്ക്ക് ഇളവുകളൊന്നും നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മാസ്‌ക് ധരിക്കുന്നതില്‍ നിന്നും ഇളവ് അനുവദിച്ചെന്ന തരത്തിലുള്ള ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തില്‍ ഇളവില്ലെന്ന് വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തത്.
English Summary: Covid restrictions ends
You may like this video also