Site icon Janayugom Online

അതിര്‍ത്തി നിയന്ത്രണങ്ങള്‍ക്കെതിരായ ഹര്‍ജി; മറുപടി സമര്‍പ്പിക്കാന്‍ സമയം ആവശ്യപ്പെട്ട് കര്‍ണാടക

അതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫ് നല്‍കിയ ഹര്‍ജിയില്‍ മറുപടി സമര്‍പ്പിക്കാന്‍ സമയം ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍. കോടതിയുടെ ഇടക്കാല ഉത്തരവ് പൂര്‍ണ്ണമായി പാലിച്ചെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.
ഹര്‍ജിക്കാരന് ആക്ഷേപങ്ങളുണ്ടെങ്കില്‍ സത്യവാങ്മൂലം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. കേരളത്തിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക അതിര്‍ത്തികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് കാസര്‍ഗോഡ് സ്വദേശികള്‍ക്ക് അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്ക് പോലും മംഗലാപുരത്തേക്കോ ജില്ലയ്ക്ക് പുറത്ത് മറ്റേതെങ്കിലും പ്രദേശത്തേയ്ക്കോ യാത്ര ചെയ്യാന്‍ തടസം നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മഞ്ചേശ്വരം എംഎല്‍എ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
You may also like this video:
d
YouTube video player

Exit mobile version