Site iconSite icon Janayugom Online

കോവിഡ് അതിരൂക്ഷം; ഇന്ന് മുതല്‍ ജനുവരി പതിനെട്ട് വരെ എല്ലാ ആരാധനാലയങ്ങളും അടച്ചിടും

കോവിഡ് വ്യാപനവും ഒമിക്രോണ്‍ കേസുകളും അതിവേഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍. ജനുവരി 14 മുതല്‍ 18 വരെ ആരാധനാലയങ്ങളില്‍ പൊതു ജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചു. ജനുവരി 16 ഞായറാഴ്ച സംസ്ഥാനത്ത് ലോക്ക്‌ഡൗണ്‍ നടപ്പിലാക്കാനും തീരുമാനമായി.

ലോക്ക്‌ഡൗണില്‍ നിന്ന് അവശ്യസേവനങ്ങളെ ഒഴിവാക്കും. പൊതുഗതാഗതങ്ങളില്‍ 75 ശതമാനം യാത്രക്കാര്‍ക്ക് മാത്രമായിരിക്കും യാത്രാനുമതി നല്‍കുക. ജനുവരി 31 വരെയാണ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത്. 

സംസ്ഥാനത്ത് നിലവില്‍ 64 ശതമാനം പേര്‍ പൂര്‍ണമായും വാക്സിന്‍ സ്വീകരിച്ചു. 15നും 18നും ഇടയില്‍ പ്രായമുള്ള 74 ശതമാനം കുട്ടികളും വാക്സിന്‍ സ്വീകരിച്ചുകഴിഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു. ബൂസ്റ്റര്‍ ഡോസിനും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മാത്രം 20,911 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ആകെ കേസുകള്‍ 28,68.500. മൊത്തം കോവിഡ് മരണങ്ങള്‍ 36,930 ആണ്. 1,03,616 കൊവിഡ് ബാധിതരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്.
eng­lish summary;covid restric­tions imposed in Tamiznadu
you may also like this video;

YouTube video player
Exit mobile version