Site iconSite icon Janayugom Online

കോറോണ കേസുകള്‍ കുതിച്ചുയരുന്നു; ഇനിമുതല്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ അഞ്ഞൂറ് രൂപ പിഴ

മാസ്‌ക് ധരിക്കാത്തവര്‍ക്ക് പിഴത്തുക ഉയര്‍ത്തി തമിഴ്നാട് സര്‍ക്കാര്‍. ഇനിമുതല്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ അഞ്ഞൂറ് രൂപയായിരിക്കുംപിഴ.നേരത്തെ ഇത് 200 രൂപയായിരുന്നു. അതെസമയം കൊവിഡ് കേസുകള്‍ കൂടിയതോടെയാണ് പിഴ തുക ഉയര്‍ത്തിയിരിക്കുന്നത് .ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെ രാത്രികാല കര്‍ഫ്യൂ തുടരും. ഇത് ജനുവരി 31 വരെ നീട്ടിയിട്ടുണ്ട്. നീലഗിരിയിലേക്ക് പ്രവേശിക്കണമെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ബന്ധമാക്കി.
eng­lish summary;covid restric­tions in thamiznadu
you may also like this video;

YouTube video player
Exit mobile version