Site iconSite icon Janayugom Online

ചൈനയിൽ കോവിഡ് ബാധ ഉയരുന്നു

ചൈനയിൽ കോവിഡ് ബാധ ഉയരുന്നു. ഷാങ്ഹായിയിൽ വ്യാഴാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 27,000 കേസുകളാണ്. ഷാങ്ഹായിയിൽ കടുത്ത കോവിഡ് നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് കോവിഡ് കുറഞ്ഞതിന് ശേഷം ഏതാനും മാസങ്ങൾക്കു മുൻപാണ് വീണ്ടും കേസുകൾ ഉയരാൻ തുടങ്ങിയത്.

ഷാങ്ഹായ് നഗരം പൂർണമായും അടച്ചിട്ടിരിക്കുകയാണ്. ജനങ്ങൾ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നാണ് അറിയിപ്പ്. ജനങ്ങൾ ഭക്ഷണവും വെള്ളവും അടക്കമുള്ളവ ലഭിക്കാതെ വീടുകളിലും ഫ്ളാറ്റുകളിലും കുടുങ്ങിക്കിടക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

കടുത്ത നിയന്ത്രണങ്ങൾ മൂലം ജനങ്ങൾ കടുത്ത പട്ടിണിയിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ട്. വീടുകളുടെയും ഫ്ളാറ്റുകളുടെയും ബാൽകണികളിൽ ഇറങ്ങിനിന്ന് ജനങ്ങൾ പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ജനങ്ങൾ പുറത്തിറങ്ങാതിരിക്കാൻ കടുത്ത നിരീക്ഷണങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്.

Eng­lish summary;covid rise in China
You may also like this video;

Exit mobile version