Site iconSite icon Janayugom Online

കോവിഡ്: ക്ഷയരോഗവും അപകടസാധ്യത; സ്റ്റിറോയ്ഡ് മരുന്നുകള്‍ ഒഴിവാക്കണം

കോവിഡുമായി ബന്ധപ്പെട്ട അപകടസാധ്യതാ രോഗങ്ങളുടെ പട്ടികയില്‍ ക്ഷയരോഗത്തെ ഉള്‍പ്പടുത്തി പരിഷ്കരിച്ച കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഇതാദ്യമായാണ് ക്ഷയരോഗത്തെ ഒരു അസുഖത്തോടൊപ്പം വരുന്ന രോഗം (കോമോർബിഡിറ്റി ) എന്നരീതിയില്‍ പരിഗണിക്കുന്നത്. ഹൈപ്പർടെൻഷൻ, പ്രമേഹം തുടങ്ങിയ രോഗങ്ങളും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചുമ തുടരുകയാണെങ്കില്‍ കോവിഡ് രോഗികളെ ക്ഷയരോഗ പരിശോധനയ്ക് വിധേയമാക്കണമെന്ന് നിര്‍ദ്ദേശങ്ങളില്‍ പറയുന്നു, 

60 വയസ്സിനു മുകളിലുള്ള ആളുകൾ, ഹൃദ്രോഗം, രക്താതിമർദ്ദം, കൊറോണറി ആർട്ടറി രോഗം (സിഎഡി) പ്രമേഹം, എച്ച്ഐവി പോലുള്ള പ്രതിരോധശേഷി കുറഞ്ഞ അവസ്ഥകൾ, ക്ഷയരോഗികൾ, വിട്ടുമാറാത്ത ശ്വാസകോശ, വൃക്ക അല്ലെങ്കിൽ കരൾ രോഗമുള്ളവര്‍ , സെറിബ്രൽ വാസ്കുലർ രോഗികള്‍, പൊണ്ണത്തടിയുള്ള ആളുകൾ എന്നീ ഏഴ് വിഭാഗങ്ങളാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ ഉയർന്ന അപകടസാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടത്.
കോവിഡ് രോഗികള്‍ക്ക് സ്റ്റിറോയിഡുകള്‍ നിര്‍ദ്ദേശിക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്. സ്റ്റിറോയിഡുകളുടെ ഉപയോഗം ബ്ലാക്ക് ഫംഗസ് പോലുള്ള ദ്വിതീയ അണുബാധകളുടെ സാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. 

ENGLISH SUMMARY:Covid: Risk of tuber­cu­lo­sis; Steroid med­ica­tions should be avoided
You may also like this video

Exit mobile version