Site icon Janayugom Online

വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകനും കോവിഡ്: സ്കൂള്‍ കെട്ടിടം അടച്ചു

school

അധ്യാപകനും വിദ്യാര്‍ത്ഥികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് സ്കൂള്‍ കെട്ടിടം അടച്ചു. കര്‍ണാടകയിലെ ചിക്കമംഗളൂരു ജില്ലയിലുള്ള സ്കൂളിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പത്ത് വിദ്യാര്‍ത്ഥകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് സ്കൂളിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ് പരിശോധന നടത്തിയതായി ചിക്കമംഗളുരു ജില്ലാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

കോവിഡ് സ്ഥിരീകരിച്ചവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. കര്‍ണാടകയിലെ ജവഹര്‍ നവോദയ സ്കൂളിലെ വിദ്യാര്‍ത്ഥികളെയും കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരുന്നു.

Eng­lish Sum­ma­ry: Covid: School build­ing closed for stu­dents and teacher

You may like this video also

Exit mobile version