Site iconSite icon Janayugom Online

ചൈനയിലെ കോവിഡ് വ്യാപനം; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാനടപടി

വടക്ക് പടിഞ്ഞാറന്‍ ചൈനീസ് നഗരമായ സിയാനില്‍ വീണ്ടും കോവിഡ് വ്യാപനമുണ്ടായ സാഹചര്യത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അച്ചടക്ക സമിതി അറിയിച്ചു. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സിയാന്‍ നഗരത്തിലെ 130 ലക്ഷം ജനങ്ങളാണ് ലോക്ഡൗണില്‍ കഴിയുന്നത്. നഗരത്തില്‍ നിന്നുള്ള ട്രെയിന്‍-വിമാന സര്‍വീസുകള്‍ റദ്ദാക്കി. പാകിസ്ഥാനില്‍ വിമാനത്തിലെത്തിയ യാത്രക്കാരനില്‍ നിന്നാണ് കോവിഡ് വ്യാപനമുണ്ടായതെന്ന് കണ്ടെത്തിയിരുന്നു.

കോവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതില്‍ വിട്ടുവീഴ്ച വ­രുത്തിയ 26 ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് അ­ച്ചടക്ക സമിതി അറിയിച്ചിരിക്കുന്നത്. സിയാന്‍ നഗരത്തില്‍ താമസിക്കുന്നവര്‍ ഒരുവീട്ടില്‍ നിന്ന് രണ്ട് ദിവസത്തില്‍ ഒരിക്കല്‍ ഒരാള്‍ക്ക് മാത്രമേ പുറത്തുപോകാന്‍ അനുമതിയുള്ളു. ഈ മാസം ഒന്‍പതിനും 23നും ഇടക്ക് 255 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ കോവിഡ് പരിശോധന ക്യാമ്പുകളും പ്രദേശത്ത് സജ്ജീകരിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ ശീതകാല ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കേണ്ടതിനാല്‍ ശക്തമായ കോവിഡ് പ്രതിരോധ മാര്‍ഗങ്ങളാണ് ചൈന സ്വീകരിച്ചുവരുന്നത്.

eng­lish sum­ma­ry; covid spread in China

you may also like this video;

Exit mobile version