Site icon Janayugom Online

കോവിഡ് വ്യാപനം വീണ്ടും ഉയരുന്നു

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടി. ഒരു ദിവസത്തിനിടെ 8822 പേർക്കാണ് രോഗം. സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസത്തേക്കാൾ 33 ശതമാനം കൂടുതലാണിത്. രണ്ട് ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. കേരളം, മഹാരാഷ്ട്ര, ഡല്‍ഹി, കര്‍ണാടക, ഹരിയാന, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡൽഹിയിൽ പ്രതിദിന രോഗികളുടെ എണ്ണം 82 ശതമാനവും മഹാരാഷ്ട്രയിൽ 80 ശതമാനവും വർധിച്ചു. രാജ്യം നാലാംതരംഗത്തിലേക്കെന്ന സൂചനകളാണ് വിവിധ സംസ്ഥാനങ്ങളിലെ വ്യാപനം നല്‍കുന്നത്. 1375 പേർക്കാണ് ഇന്നലെ ഡൽഹിയിൽ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 4,024 പേർക്കും രോഗബാധ സ്ഥിരീകരിച്ചു.

ഇതില്‍ 2,293 കേസുകളും മുംബൈയിലാണ്. ജനുവരി 23 ശേഷമുള്ള നഗരത്തിലെ ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. സംസ്ഥാനത്ത് നാലു പേര്‍ക്ക് ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ.5 സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ ഇന്നലെ 3419 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2156 പേര്‍ രോഗമുക്തി നേടി. എട്ടു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 18,345 ആയി. ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളത്താണ് (1072). തൊട്ടുപിന്നില്‍ തിരുവനന്തപുരമാണ് (604). തമിഴ്‌നാട്ടില്‍ മൂന്ന് മാസത്തിനു ശേഷം ഇന്നലെ ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Eng­lish sum­ma­ry; Covid spread is ris­ing again

You may also like this video;

Exit mobile version