മൃഗശാലയിലെ 15 മൃഗങ്ങളില്‍ കോവിഡ് ബാധ സ്തിരീകരിച്ചു. കൊളറാഡോയിലെ ഡെന്‍വര്‍ മൃഗശാലയിലെ മൃഗങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്. 3000 ത്തോളം മൃഗങ്ങളുള്ള മൃഗശാലയാണിത്. രണ്ട് കഴുതപ്പുലികള്‍, പതിനൊന്ന് സിംഹങ്ങള്‍, രണ്ട് കടുവകള്‍ എന്നിവയ്‌ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാഷണല്‍ വെറ്ററിനറി സര്‍വീസസ് ലബോറട്ടറികളുടെ റിപ്പോര്‍ട്ട് അനുസരിച്ച്, സിംഹങ്ങള്‍ക്ക് അസുഖം വന്നതിനെത്തുടര്‍ന്ന് വിവിധ മൃഗങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചിരുന്നു . പരിശോധനയിലാണ് മറ്റ് മൃഗങ്ങളിലും രോഗം കണ്ടെത്തിയത്. ലോകത്ത് കൊറോണ സ്ഥിരീകരിച്ച ആദ്യത്തെ കഴുതപ്പുലികളാണ് ഡെന്‍വര്‍ മൃഗശാലയിലെ എന്‍ഗോസിയും കിബോ . അലസത, മൂക്കില്‍ നിന്ന് സ്രവങ്ങള്‍, ഇടയ്‌ക്കിടെയുള്ള ചുമ എന്നിവ ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ മൃഗങ്ങളില്‍ കണ്ടതായി ജീവനക്കാര്‍ പറഞ്ഞു. വളരെയേറെ പ്രതിരോധശേഷിയുള്ള മൃഗങ്ങളാണ് കഴുതപ്പുലികള്‍.
രോഗം ബാധിച്ച കടുവകളും, സിംഹങ്ങളും രോഗത്തില്‍ നിന്ന് മുക്തരായി വരുന്നതായാണ് മൃഗശാല അധികൃതരുടെ ട്വീറ്റ്. 450 ഓളം വ്യത്യസ്ത മൃഗങ്ങളെ സംരക്ഷിക്കുന്ന മൃഗശാലയാണിത് .
അതേസമയം, വളര്‍ത്തുമൃഗങ്ങളില്‍ കൊറോണ വൈറസിന്റെ ആല്‍ഫ വേരിയന്റ് കേസുകള്‍ കണ്ടെത്തിയതായി അടുത്തിടെ നടത്തിയ പഠനം വെളിപ്പെടുത്തിയിരുന്നു.
English Summary: Covid spreads at zoo: Infection detected in 15 animals
You may like this video also