Site iconSite icon Janayugom Online

യുഎസില്‍ കോവിഡ് വ്യാപനം രൂക്ഷം; ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോ‍ഡ് വര്‍ധന

ആഗോളതലത്തില്‍ ഒമിക്രോണ്‍ വ്യാപനം തുടരുന്നതിനിടെ അമേരിക്കയില്‍ കോവിഡ് ബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന. ഇന്നലെ മാത്രം ഒരു ലക്ഷത്തിലധികം കോവിഡ് രോഗികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ വർഷം ജനുവരിക്കുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഡിസംബര്‍ മുതല്‍ തന്നെ യുഎസിൽ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു.

6,62,000 പേർക്കാണ് അമേരിക്കയില്‍ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. മൂന്നു ദിവസത്തിനു മുൻപ് 24 മണിക്കൂറിനിടെ 10 ലക്ഷം കേസുകൾ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ 10 ദിവസത്തിലേറെയായി ദിവസവും അഞ്ച് ലക്ഷത്തിലധികം പേര്‍ കോവിഡ് ബാധിതരാകുന്നുണ്ട്.

ഒമിക്രോൺ കേസുകൾ വർധിക്കുന്നതും കൂടുതൽ പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും ആശുപത്രി കിടക്കകള്‍ക്ക് ഉൾപ്പെടെ ക്ഷാമത്തിനു കാരണമാകുമെന്നും ആശങ്കയുണ്ട്. കോവിഡ് പ്രതിരോധത്തിനായി വാക്സിന്‍ വിതരണം ഊര്‍ജിതമാക്കാനുള്ള ശ്രമത്തിലാണ് യുഎസ്.

eng­lish sum­ma­ry; covid spreads rapid­ly in the US

you may also like this video;

Exit mobile version