Site iconSite icon Janayugom Online

ഐഐടി മദ്രാസിൽ കോവിഡ് വ്യാപനം രൂക്ഷം: 11 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

iit madrasiit madras

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) മദ്രാസിൽ കോവിഡ് വര്‍ധനവ് രൂക്ഷം. ഇന്ന് 11 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 182 ആയി ഉയർന്നതായി തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ഡോ. ജെ രാധാകൃഷ്ണൻ പറഞ്ഞു.

കേസില്‍ വര്‍ധനവുണ്ടെങ്കിലും സ്ഥാപനം അടച്ചിട്ടിട്ടില്ല. മറ്റിടങ്ങളിലേക്ക് കോവിഡ് പടരാതിരിക്കാൻ കാമ്പസ് അധികൃതരും സർക്കാരും പരമാവധി ശ്രമിക്കുന്നുണ്ടെന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചു.

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രോഗലക്ഷണങ്ങളുള്ളവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും എല്ലാവരും മാസ്ക് ധരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ എല്ലാവരും പാലിക്കുന്നുവെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ഉറപ്പുവരുത്തണമെന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചു.

Eng­lish Sum­ma­ry: covid spreads to IIT Madras: covid con­firmed 11 more

You may like this video also

Exit mobile version