Site iconSite icon Janayugom Online

കോവിഡ് കേസുകളില്‍ വര്‍ധന

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 334 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 97 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത്രയും കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ സജീവ രോഗികളുടെ എണ്ണം 2686 ആയി ഉയര്‍ന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മൂന്ന് കോവിഡ് മരണങ്ങളും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. രണ്ട് മരണങ്ങള്‍ മഹാരാഷ്ട്രയിലും ഒന്ന് കേരളത്തിലുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 5,30,775 പേരാണ് രാജ്യത്ത് കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. 4,46,87,496 പേര്‍ക്ക് കോവിഡ് ബാധിച്ചു.

Eng­lish Sum­ma­ry: covid sta­tis­tics india
You may also like this video

Exit mobile version