Site icon Janayugom Online

കുട്ടികളിലെ ന്യുമോണിയ: വാക്സിൻ വിതരണം ഉടനെന്ന് കേന്ദ്രം

ന്യുമോണിയ ബാധിച്ചുള്ള മരണങ്ങള്‍ തടയാനായി കുട്ടികള്‍ക്ക് ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ ആരോഗ്യവകുപ്പിന്റെ തീരുമാനം. കോവിഡ് ഉള്‍പ്പെടെയുള്ള അസുഖങ്ങളെ തുടര്‍ന്ന് ന്യൂമോണിയ ബാധിച്ചുള്ള മരണങ്ങള്‍ തടയാനാണ് വാക്‌സീന്‍ നല്‍കുന്നത്. യൂണിവേഴ്‌സല്‍ ഇമ്യൂണൈസേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായാകും കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കുക.

കേന്ദ്ര സര്‍ക്കാര്‍ ആണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്.കോവിഡ് ബാധിതരില്‍ വലിയൊരു വിഭാഗം ന്യൂമോണിയ ബാധിച്ചാണ് മരിക്കുന്നത്. കുട്ടികളില്‍ കോവിഡ് ബാധയുണ്ടായാല്‍ ന്യൂമോണിയ വലിയ വെല്ലുവിളിയാകും. അതുകൊണ്ടുതന്നെ ന്യൂമോണിയ വെല്ലുവിളി ഒഴിവാക്കുകയാണ് ലക്ഷ്യം. കോവിഡ് 19നെതിരെ കുട്ടികള്‍ക്ക് വാക്‌സീന്‍ തുടങ്ങിയിട്ടില്ല.

Eng­lish sum­ma­ry; pneu­mo­nia threat: New immu­niza­tion for children

You may also like this video;

Exit mobile version