Site iconSite icon Janayugom Online

യുഎസില്‍ 11ലക്ഷം പേര്‍ക്ക് കോവിഡ്

ആഗോളതലത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ അമേരിക്കയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11 ലക്ഷത്തിലധികം പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. ആദ്യമായാണ് ഒരു രാജ്യത്ത് ഇത്രയധികം പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ മാസം മൂന്നിനാണ് ഇതിനു മുന്‍പുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്ക് രേഖപ്പെടുത്തിയത്. 10 ലക്ഷമായിരുന്നു അത്. ഔദ്യോഗികമായ ലഭിച്ച കണക്കുകളെക്കാള്‍ യഥാര്‍ത്ഥ കണക്കുകള്‍ വളരെ വലുതായിരിക്കുമെന്നാണ് കണക്കാക്കുന്നത്. കോവിഡ്​ ബാധിച്ച്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും യുഎസിൽ വൻ വർധനയുണ്ടായി. 1,35,500 പേരാണ്​ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുളളത്​. കഴിഞ്ഞവർഷം ജനുവരിയിൽ ഇത്​ 1,32,051 ആയിരുന്നു.

തീവ്രത കുറവാണെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനശേഷി മൂലമാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും അവശ്യസേവന മേഖലയിലുള്ളവര്‍ക്കും വന്‍തോതില്‍ കോവിഡ‍് പിടികൂടിയതിനെ തുടര്‍ന്ന് ആശുപത്രി സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യസംവിധാനങ്ങള്‍ താറുമാറായിരിക്കുകയാണ്. 

ENGLISH SUMMARY:Covid to 11 mil­lion peo­ple in the US
You may also like this video

Exit mobile version