Site icon Janayugom Online

മെഡിക്കല്‍ കോളജിലെ 72 ഡോക്ടര്‍മാര്‍ക്ക് കോവിഡ്

doctor

ബിഹാറില്‍ 72 ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പട്നയിലുള്ള നളന്ദാ മെഡിക്കല്‍ കോളജിലെ 72 ഡോക്ടര്‍മാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച ആശുപത്രിയിലെ 87 ഡോക്ടര്‍മാരിലാണ് രോഗബാധ ആദ്യം കണ്ടെത്തിയതെന്ന് മെഡിക്കല്‍ സുപ്രണ്ടന്റ് ഡോ. ബിനോദ് കുമാര്‍ സിംഗ് അറിയിച്ചു. ഇതിനു പിന്നാലെയാണ് 72 ഡോക്ടര്‍മാർക്ക് കൂടി കോവിഡ് പോസിറ്റീവ് ആയത്. കോവിഡ് ബാധിതരായ ഡോക്ടര്‍മാരെല്ലാം ചികിത്സയിലാണ്.

ഇതോടെ ആശുപത്രിയില്‍ കോവിഡ് ബാധിതരായ ആകെ ഡോക്ടര്‍മാരുടെ എണ്ണം 159 ആയി.

1,386 കോവിഡ് കേസുകളാണ് ബിഹാറില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Eng­lish Sum­ma­ry: covid to 72 doc­tors in med­ical college

You may like this video also

Exit mobile version