Site iconSite icon Janayugom Online

400ലധികം പാര്‍ലമെന്റ് ജീവനക്കാര്‍ക്ക് കോവിഡ്

Indian-ParliamentIndian-Parliament

രാജ്യത്ത് കോവിഡ് വ്യാപനം കൂടുതലാക്കുന്ന സാഹചര്യത്തില്‍ ആശങ്ക ഉയര്‍ത്തുകയാണ് സുപ്രീംകോടതിയിലെയും പാര്‍ലമെന്റിലും കോവിഡ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം. നാല് സുപ്രീംകോടതി ജഡ്ജിമാര്‍ക്കും 400ലധികം പാര്‍ലമെന്റ് ജീവനക്കാര്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലാണ്. 

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് പാർലമെന്‍റ് ജീവനക്കാർക്ക് രോഗബാധ സ്ഥിരീകരിച്ചത്. ജനുവരി നാലു മുതൽ എട്ടുവരെ 1,409 ജീവനക്കാരിൽ നടത്തിയ പരിശോധനയിലാണ് 402 ജീവനക്കാരും രോഗബാധിതരായിരുന്നു. രോഗബാധിതരായവരുടെ സാമ്പിളുകള്‍ ഒമിക്രോണ്‍ സ്ഥിരീകരണതിനായി പരിശോധനയ്ക്ക് അയച്ചു. 200 ലോക്സഭ ജീവനക്കാർക്കും 69 രാജ്യസഭ ജീവനക്കാർക്കും 133 മറ്റു ജീവനക്കാർക്കുമാണ് രോഗബാധ. അധികൃതര്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. 

ENGLISH SUMMARY:covid to more than 400 Par­lia­men­tary employees
You may also like this video

Exit mobile version