എലിസബത്ത് രാജ്ഞിക്ക് കോവിഡ് സ്ഥിരീകരിച്ചു. ബക്കിങ്ഹാം കൊട്ടാരമാണ് രാജ്ഞിക്ക് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. 95 വയസുള്ള രാജ്ഞിക്ക് ചെറിയ തോതിലുള്ള ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്ന് കൊട്ടാരം അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ അവര്‍ വിന്‍ഡ്‌സര്‍ കാസ്റ്റിലിലെ വസതിയില്‍ വിശ്രമത്തിലാണ്.
നേരത്തെ രാജ്ഞിയുടെ മകന്‍ ചാള്‍സ് രാജകുമാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഫെബ്രുവരി പത്തിനാണ് ചാള്‍സിന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് ചാള്‍സ് രാജകുമാരന്‍ രാജ്ഞിയെ സന്ദര്‍ശിച്ചിരുന്നു.
english summary; Covid to Queen Elizabeth
you may also like this video;