Site icon Janayugom Online

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,263 പേർക്ക് കോവിഡ്; രോഗമുക്തി നിരക്ക് 97.48 %

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,263 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.338 മരണമാണ് കോവിഡ് മൂലം രാജ്യത്ത് ഇന്നലെ സംഭവിച്ചത്. 

40,567 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 97.48 ശതമാനമാണ്.ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,23,04,618 ആയി. നിലവില്‍ ചികില്‍സയിലുള്ളത് 3,93,614 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

പുതുതായി 43,263 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,31,39,981 ആയി. ഇന്നലെ 86,51,701 പേര്‍ക്കാണ് രാജ്യത്ത് വാക്‌സിന്‍ നല്‍കിയത്. ഇതോടെ ആകെ വാക്‌സിനേഷന്‍ 71,65,97,428 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

eng­lish summary;covid upates India
you may also like this video;

Exit mobile version