രാജ്യത്ത് കോവിഡ് രോഗവ്യാപനം 2000 ത്തിന് മുകളില്‍ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 2,685 പേർക്കാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 4,31,50,215 ആയി ഉയർന്നു. 33 പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 5,24,572 ആയി ഉയര്‍ന്നു. കഴിഞ്ഞയാഴ്ച അഞ്ചാം തവണയാണ് രാജ്യത്ത് ദിവസേനയുള്ള കൊറോണ വൈറസ് അണുബാധകളുടെ എണ്ണം 2,000 ന് മുകളിലാകുന്നത്. ഒരാഴ്ചകൊണ്ട് 13,800 വൈറസ് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 16,308 ആയും ഉയര്‍ന്നിട്ടുണ്ട്.
English Summary:covid updates in india 28-05-2022
You may also like this video