Site icon Janayugom Online

രാജ്യത്ത് 12,885 പുതിയ കോവിഡ് രോഗികള്‍ ; 461 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 12,885 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെക്കാൾ ഏട്ടു ശതമാനം വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ബുധനാഴ്ച 11,903 പേർക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്.

1.21 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകൾ പുറത്തു വന്നതോടെ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 1,48,579 ആയി ഉയർന്നു. ഇത് ആകെ കോവിഡ് ബാധിതരുടെ 0.45 ശതമാനമാണ്. അതേസമയം കോവിഡ് ബാധിച്ച് 461 പേർ കൂടി മരണപ്പെട്ടതോടെ രാജ്യത്ത് കോവിഡ് കാരണം മരണപ്പെട്ടവരുടെ എണ്ണം 4,59,652 ആയി. ഇന്ത്യയിൽ ഇതുവരെ 107.63 കോടി ഡോസ് കോവിഡ് വാക്സിനാണ് വിതരണം ചെയ്തത്.

eng­lish summary;covid updates india
you may also like this video;

Exit mobile version