രാജ്യത്ത് കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും നല്‍കിവരുന്ന വാക്സിനേഷനുകള്‍ ഏകോപിപ്പിക്കാന്‍ പുതിയ പോര്‍ട്ടല്‍ തയ്യാറാകുന്നു. കോവിഡ് വാക്സിന് വേണ്ടി തയ്യാറാക്കിയ കോ വിന്‍ മാതൃകയിലാണ് പുതിയ പ്ലാറ്റ്ഫോം. യു വിന്‍ എന്ന് പേരിട്ടിരിക്കുന്ന പോര്‍ട്ടല്‍ രാജ്യത്തെ ഏകീകൃത പ്രതിരോധകുത്തിവയ്പ് പദ്ധതിയുടെ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കും. രാജ്യത്ത് ഒരു സംസ്ഥാനത്തും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി.
ഗര്‍ഭിണികള്‍ക്ക് നല്‍കുന്ന വാക്സിനേഷന്‍, പ്രസവത്തിന്റെ വിവരങ്ങള്‍, കുട്ടിയുടെ ജനനവിവരങ്ങള്‍, കുട്ടിക്ക് നല്‍കുന്ന വിവിധ വാക്സിനേഷനുകളുടെ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം പോര്‍ട്ടലില്‍ ലഭ്യമാകും. വാക്സിനേഷന്‍ സെന്ററുകള്‍, സെഷന്‍, ബുക്കിങ് എന്നിവ യു വിന്‍ പോര്‍ട്ടലിലൂടെ അറിയാനാകും. ആയുഷ്മാന്‍ ഭാരത് പദ്ധതിയുമായി ബന്ധിപ്പിച്ചായിരിക്കും പ്രവര്‍ത്തനമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.