കോവിഡ് വാക്സിൻ കയറ്റുമതി പുനരാരംഭിച്ച് ഇന്ത്യ. എട്ട് മാസത്തിന് ശേഷമാണ് ഇന്ത്യ മ്യാൻമര്‍, ബംഗ്ലാദേശ്, ഇറാൻ, നേപ്പാള്‍ എന്നീ രാജ്യങ്ങളിലേക്ക് വാക്സിൻ കയറ്റുമതി ആരംഭിച്ചത്.
പത്ത് കോടി കോവിഡ് വാക്സിനാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് രാജ്യങ്ങളിലേക്കുള്ള വാക്സിൻ കയറ്റുമതി ഇന്ത്യ നിർത്തിവച്ചിരുന്നു.
നിലവിൽ രാജ്യത്തെ ഉപയോഗത്തിനും കയറ്റുമതിക്കുമായി ഉപയോഗിക്കാവുന്ന തരത്തിൽ വാക്സിൻ ഉൽപാദനം വർധിപ്പിച്ച സാഹചര്യത്തിലാണ് വാക്സിൻ വിതരണം പുനരാരംഭിച്ചിരിക്കുന്നത്.
English Summary : covid vaccine export again started by india
You may also like this video :