Site icon Janayugom Online

12 മുതല്‍ 17 വയസുവരെ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ അടുത്ത മാസം മുതല്‍

vaccine

12 മുതല്‍ 17 വയസുവരെ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ അടുത്ത മാസം മുതല്‍ നല്‍കാൻ കേന്ദ്രസര്‍ക്കാര്‍. സെെകോവ് ഡി വാക്സിനായിരിക്കും നല്‍കുക.ഈ പ്രായത്തിലെ ഗുരുതര രോഗമുള്ളവർക്കാണ് ആദ്യം വാക്സിൻ നൽകുക. ഹൃദ്രോഗം, അമിത വണ്ണം, പ്രതിരോധ ശേഷിക്കുറവ് എന്നീ അസുഖങ്ങൾ ഉള്ളവർക്കാണ് മുൻഗണന. രാജ്യത്ത് കുട്ടികളിൽ കുത്തിവയ്ക്കാൻ അടിയന്തര അനുമതി ലഭിച്ചിട്ടുള്ളത് സൈകോവ് ഡി വാക്സിന് മാത്രമാണ്.

ലോകത്തിലെ ആദ്യത്തെ ഡിഎൻഎ അധിഷ്ഠിതമായ വാക്സിനാണ് സൈകോവ് ഡി. ഒക്ടോബർ അവസാനത്തോടെയോ നവംബർ ആദ്യത്തോടെയോ കൗമാരക്കാർക്ക് വാക്സിൻ നൽകുന്നത് ആരംഭിക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.

ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ള കൗമാരക്കാർക്ക് ആയിരിക്കും ഈ വർഷം വാക്സിൻ ലഭിക്കുക. കൗമാരക്കാരുടെ വാക്സിനേഷന്റെ ആദ്യ റൗണ്ടിൽ 20–30 ലക്ഷം ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ള കുട്ടികൾക്ക് വാക്സിൻ ലഭിക്കും. ആദ്യ റൗണ്ടിൽ 40 ലക്ഷം ഡോസ് വാക്സിൻ സൈകോവ് ഡി എത്തിക്കുമെന്നാണ് സൂചന. ഡിസംബറോടെ 4–5 കോടി ഡോസ് വാക്സിൻ ലഭ്യമാക്കാൻ കഴിയുമെന്നും കേന്ദ്ര സർക്കാർ കണക്കു കൂട്ടുന്നു.
Eng­lish summary;Covid vac­cine for 12 to 17 year olds from next month
you may also like this video;

Exit mobile version