Site iconSite icon Janayugom Online

കോവിഡ് വാക്സിൻ ഇടവേള കുറച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

കോവിഡ് വാക്സിൻ ഇടവേള ഒൻപത് മാസമായി തന്നെ തുടരുമെന്ന് കേന്ദ്രസർക്കാർ. വാക്സിൻ കരുതൽ ഡോസിനുള്ള ഇടവേള ആറ് മാസമായി കുറച്ചുവെന്ന വാർത്ത കേന്ദ്ര സർക്കാർ തള്ളി. രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മാസം കഴിഞ്ഞുവേണം കരുതൽ ഡോസ് സ്വീകരിക്കാനെന്ന് സർക്കാർ അറിയിച്ചു.

രണ്ടാം ഡോസ് വാക്സിനും കരുതൽ ഡോസും തമ്മിലുള്ള ഇടവേള ആറ് മാസമായി കുറച്ചുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സംബന്ധിച്ച് നാഷ്ണൽ ടെക്നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓൺ ഇമ്യുണൈസേഷൻ ഇന്നലെ യോഗം ചേർന്നുവെന്നും റിപ്പോർട്ടുണ്ടായിരുന്നു.

18 വയസ് പൂർത്തിയായ, രണ്ടാം ഡോസ് വാക്സിന്റെ സ്വീകരിച്ച് ഒമ്പത് മാസം പിന്നിട്ട ആർക്കും ബൂസ്റ്റർ ഡോസ് ലഭിക്കുന്നതാണ്.

Eng­lish sum­ma­ry; covid vac­cine inter­val has not been reduced says Cen­tral Government

You may also like this video;

Exit mobile version