കോവിഡ് വാക്സിനേഷന്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ വ്യക്തമാക്കി. വാക്സിനേഷന്‍ നിരക്ക് 100 ശതമാനമെത്തിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. കോവിഡ് വാക്സിനേഷന്‍ നിര്‍ബന്ധമായും നടപ്പാക്കണമെന്ന് കേന്ദ്രത്തിന്റെ നിര്‍ദേശമുള്ളതായി തമിഴ്‌നാട് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അമിത് ആനന്ദ് തിവാരി കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം. കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്രം ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല, വാക്സിനേഷന്‍ നൂറുശതമാനം പൂര്‍ത്തിയാക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും തിവാരി പറഞ്ഞു.
കോവിഡ് വാക്‌സിനുകളുടെയും വാക്സിനേഷനുമായി ബന്ധപ്പെട്ട കേസുകളുടെയും ക്ലിനിക്കൽ ട്രയലുകളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ തേടിയുള്ള ഹർജിയിൽ ഉത്തരവ് മാറ്റിവച്ചു. ഈ വർഷം മാർച്ച് 13 വരെ രാജ്യത്ത് മൊത്തം 180 കോടിയിലധികം കൊവിഡ് വാക്സിനുകൾ നൽകിയിട്ടുണ്ടെന്നും 77,314 പ്രതികൂല സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇത് 0.004 ശതമാനം വരുമെന്നും നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
പ്രതിരോധ കുത്തിവയ്പ്പിന് ശേഷമുള്ള പ്രതികൂല സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചുള്ള നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പിലെ മുൻ അംഗം ഡോ. ജേക്കബ് പുളിയേൽ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
English Summary: covid vaccine is not mandatory in the country: Center
You may like this video also