Site icon Janayugom Online

കോവിഡ് വാക്സിൻ: മൂന്നാം ഡോസിന് അനുമതിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

രണ്ട് ഡോസ് കൊവിഡ് പ്രതിരോധ വാക്സിൻ എടുത്തവർക്ക് മൂന്നാം ഡോസിന് അനുമതിയില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. രണ്ട് ഡോസ് കൊവാക്സിൻ എടുത്തുവെങ്കിലും സൗദിയിലേക്ക് പോകുന്നതിനായി മൂന്നാം ഡോസായി കൊവിഷീൽഡ് വാക്സിൻ നൽകണമെന്ന ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശി ഗിരികുമാർ നൽകിയ ഹര്‍ജിയിലാണ് സർക്കാർ നിലപാടറിയിച്ചത്. അധിക ഡോസ് വാക്സിൻ നൽകാൻ നിലവിൽ മാർഗനിർദേശമില്ലെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.

കൊവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കത്തിൽ നാട്ടിലെത്തിയ ഹര്‍ജിക്കാരൻ കൊവാക്സിൻ രണ്ടു ഡോസും എടുത്തിരുന്നു. സ്വന്തം ഉത്തരവാദിത്തത്തിൽ കൊവിഷീൽഡ് വാക്സിൻ എടുക്കാൻ തയ്യാറാണെന്നും ഹര്‍ജിക്കാരൻ കോടതിയെ അറിയിച്ചു. എന്നാൽ മൂന്നാം ഡോസ് നൽകാൻ ക്ലിനിക്കൽ അംഗീകാരം ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. ആദ്യ ഡോസ് പോലും കിട്ടാത്തവർ ഇവിടെയുണ്ട്. ഈ സാഹചര്യത്തിൽ മൂന്നാം ഡോസ് എന്ന ആവശ്യം അനുവദിക്കാൻ കഴിയില്ലെന്നും കേന്ദ്രം അറിയിച്ചു. സംസ്ഥാന സർക്കാറും ഇതേ നിലപാട് ആവർത്തിച്ചിരുന്നു.

Eng­lish sum­ma­ry; covid vac­cine: The Cen­tral High Court has ruled that the third dose is not allowed

You may also like this video;

Exit mobile version