സാര്‍സ് കോവ് 2 ന്റെ ആല്‍ഫാ വകഭേദം വളര്‍ത്തുമൃഗങ്ങള്‍ക്ക് ബാധിക്കാമെന്ന് പഠനം. വെറ്ററിനറി റെക്കോര്‍ഡ് ജേണലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെക്കുകിഴക്കൻ ഇംഗ്ലണ്ടിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. വളര്‍ത്തുമൃഗങ്ങളില്‍ സാര്‍സ് കോവ് 2 ആല്‍ഫ വേരിയന്റിന്റെ ആദ്യ തിരിച്ചറിയല്‍ പഠനമാണിത്. രണ്ട് പൂച്ചകള്‍ക്കും ഒരു നായയ്ക്കും പിസിആര്‍ പരിശോധനയില്‍ പോസ്റ്റീവ് ആയിരുന്നു. ഈ വളര്‍ത്തു മൃഗങ്ങള്‍ക്ക് അസുഖം വരുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് ശ്വാസ സംബന്ധമായ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായും പഠനത്തില്‍ പറയുന്നു.
ഈ വകഭേദം അതിന്റെ വര്‍ദ്ധിച്ച സംക്രമണക്ഷമതയും പകര്‍ച്ചവ്യാധിയും കാരണം ഇംഗ്ലണ്ടില്‍ നിലവിലുളള വകഭേദങ്ങളെ അതിവേഗം മറികടന്നതായും പഠനത്തില്‍ പറയുന്നു. വളര്‍ത്തുമൃഗങ്ങളിലെ കോവിഡ് അണുബാധ താരതമ്യേന അപൂര്‍വമായ അവസ്ഥയായി തുടരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ENGLISH SUMMARY: covid’s alpha variant found in cat and dogs
YOU MAY ALSO LIKE THIS VIDEO