ലോകത്ത് കൊവിഡിന്റെ പുതിയ എക്സ്ഇ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. യോഗത്തില്‍ രാജ്യത്തെ പ്രധാന ആരോഗ്യ വിദഗ്ധരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
പുതിയ വകഭേദങ്ങളുടെയും കേസുകളുടെയും നിരന്തരമായ നിരീക്ഷണവും, ശ്രദ്ധയും വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മെഡിക്കല്‍ അടിസ്ഥാന സൗകര്യങ്ങളുടെയും, വിഭവങ്ങളുടെയും രംഗത്ത് , കോവിഡ് ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളുടെ ലഭ്യത നിരന്തരം അവലോകനം ചെയ്യാന്‍ ഡോ. മാണ്ഡവ്യ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വാക്സിനേഷന്‍ യജഞം പൂര്‍ണ്ണ വേഗതയില്‍ നടത്തണമെന്നും അര്‍ഹരായ എല്ലാവര്‍ക്കും വാക്സിനേഷന്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തില്‍ നീതി ആയോഗ് അംഗം ഡോ.വി കെ പോള്‍, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേരിയ, ഐസിഎംആര്‍ ഡിജി ഡോ ബല്‍റാം ഭാര്‍ഗവ, ഡോ. എന്‍ കെ അറോറ, എന്‍ടിജിഐ ‚ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.
English Summary: Covid’s new X‑E variant: Review meeting chaired by Union Health Minister
You may like this video also