Site icon Janayugom Online

കോവിഡിന്റെ മൂന്നാംതരംഗം രണ്ടാംതരംഗംപോലെ ഗുരുതരമാകില്ല

കോവിഡിന്റെ മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ അത്ര ഗുരുതരമാകില്ലെന്ന് റിപ്പോര്‍ട്ട്. ആള്‍ ഇന്ത്യ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മേധാവി ഡോ. റണ്‍ദീപ് ഗുലേറിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ആളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ എത്രത്തോളം പാലിക്കുന്നുവെന്നത് വ്യാപനത്തെ ബാധിക്കുമെന്നും റണ്‍ദീപ് ഗുലേറിയ പറഞ്ഞു. അതേസമയം മൂന്നാം തരംഗം സംഭവിക്കുകയാണെങ്കില്‍ അതിന്റെ വ്യപാനരീതി എങ്ങനെയായിരിക്കുമെന്ന കാര്യത്തില്‍ മാത്രമാണ് അവ്യക്തതയെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്സിനേഷന്‍ എടുക്കാത്തതിനാല്‍ മൂന്നാം തരംഗം കുട്ടികളില്‍ രൂക്ഷമായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: covid’s third wave will not be as seri­ous as the sec­ond wave

You may like this video also

Exit mobile version