Site iconSite icon Janayugom Online

കോവിഷീല്‍ഡ് വിവാദം: എല്ലാ കോവിഡ് വാക്സിനും പരിശോധിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍

ആസ്ട്ര സെനക്കയുടെ കോവിഷീല്‍ഡ് വാക്സിന്‍ പ്രതിരോധ കുത്തിവെയ്പ്പെടുത്തവര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന നിര്‍മ്മാതാക്കളുടെ വാദം മുന്‍നിര്‍ത്തി എല്ലാ കോവിഡ് വാക്സിനുകളും പരിശോധിക്കണമെന്ന് ഡോക്ടര്‍മാരുടെ സംഘടന. കോവിഷീല്‍ഡ് വാക്സിന്‍ ലോക വ്യാപകമായി പിന്‍വലിക്കാന്‍ കമ്പനി തീരുമാനിച്ചതോടെയാണ് ഡോക്ടര്‍മാര്‍ ആശങ്ക രേഖപ്പെടുത്തി രംഗത്ത് വന്നത്. ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ആസ്ട്ര സെനക്കയും സംയുക്തമായി നിര്‍മ്മിച്ച കോവിഷീല്‍ഡ് വാക്സിന് പാര്‍ശ്വഫലം ഉണ്ടായേക്കമെന്ന് കമ്പനി തന്നെയാണ് പരസ്യപ്രതികരണം നടത്തിയത്. അവേക്കന്‍ ഇന്ത്യ മൂവ്മെന്റ് എന്ന ഡോക്ടര്‍മാരുടെ സംഘടനയാണ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ഇടപടെല്‍ നടത്തണമെന്നും എല്ലാ വാക്സിനുകളും പരിശോധിക്കണമെന്നും ആവശ്യപ്പെട്ടത്. 

എല്ലാ കോവിഡ് വാക്സിനുകളും പരിശോധിക്കാനും തുടര്‍ നടപടികളും നിരീക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കോവിഡാന്തരം വാക്സിന്‍ എടുത്ത നിരവധി പേരാണ് പല വിധ രോഗങ്ങളാല്‍ മരിച്ചത്. ഇത് വാക്സിന്റെ പാര്‍ശ്വഫലം കാരണമാണോ എന്നുള്ള ആശങ്ക ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുകയാണ്. വ്യക്തമായ ശാസ്ത്രീയ പരിശോധന നടത്താതെ ഇത്തരം വാക്സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ അധികൃതര്‍ വിഷയം ഗൗരവ്വത്തോടെ പരിഗണിക്കണമെന്ന് ഡോ. തരുണ്‍ കോത്താരി പറഞ്ഞു. കോവിഷീല്‍ഡ് വാക്സിന്‍ എടുത്ത പലര്‍ക്കും രക്തത്തിലെ ശ്വത രക്താണുകള്‍ വ്യാപകമായി കുറയുന്നതായി പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്. 

കോവിഡ് മൂന്നാം ഘട്ടത്തില്‍ വ്യാപകമായി കോവിഷീല്‍ഡ് ഉപയോഗിച്ചത് വഴി ഹൃസ്വകാല- ദീര്‍ഘകാല പാര്‍ശ്വഫലം ഉണ്ടാകുമെന്ന ആശങ്ക പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിലെന്ന് സംഘത്തിലെ മറ്റൊരു അംഗമായ ഡോക്ടര്‍ സുജാത മിത്തല്‍ പറഞ്ഞു. വാക്സിന്‍ നിര്‍മ്മാതാക്കള്‍ ആവശ്യത്തിന് പരിശോധന നടത്തതെയാണ് വാക്സിന്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. കോവിഷീല്‍ഡ് വാക്സിന്‍ ഉപയോഗിച്ച് മരണം സംഭവിച്ച കേസുകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു. 

Eng­lish Summary:CoviShield Con­tro­ver­sy: Health experts say all covid vac­cines should be tested
You may also like this video

Exit mobile version