കോവിഡ് രോഗ പ്രതിരോധത്തിനായി നല്‍കിയ കോവിഷീല്‍ഡ് വാക്‌സിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനം. കേസില്‍ എന്നാണ് വാദം കേള്‍ക്കുന്നതെന്ന് വ്യക്തമാക്കിയില്ലെങ്കിലും വിഷയം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
കോവിഷീല്‍ഡിന്റെ പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിദഗ്ധ സമിതി വിഷയം അന്വേഷിക്കണമെന്നും ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ നേരിടേണ്ടി വന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ബ്രിട്ടീഷ് ഫാര്‍മ കമ്പനിയായ അസ്ട്രസെനകയും ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റിയും സംയുക്തമായി വികസിപ്പിച്ച കോവിഷീല്‍ഡ് ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് നിര്‍മ്മിച്ച് വില്പന നടത്തിയത്. വാക്‌സിന് ചില പാര്‍ശ്വഫലങ്ങള്‍ ചിലരില്‍ കണ്ടു വരുന്നതായി കമ്പനി അടുത്തിടെ സമ്മതിച്ചിരുന്നു.
English Summary: CoviShield side effect: The Supreme Court will hear the case
You may also like this video