Site icon Janayugom Online

കോവിഷീല്‍ഡിന് യുകെ അംഗീകാരം: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട

കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡിന് യുകെ അംഗീകാരം. അംഗീകൃത വാക്സിനുകളുടെ പട്ടികയില്‍ കോവിഷീല്‍ഡും ഉള്‍പ്പെട്ടുണ്ട്. ഇനിമുതല്‍ കോവിഷീല്‍ വാക്സിന്‍ എടുത്തവര്‍ക്ക് യുകെയില്‍ ക്വാറന്റൈന്‍ വേണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.രാജ്യത്തേക്കുള്ള യാത്രയ്ക്ക് അംഗീകരിച്ച കോവിഡ് ‑19 വാക്‌സിനുകളുടെ പട്ടികയില്‍ കോവിഷീല്‍ഡ് കൂടി യുകെ ഉള്‍പ്പെടുത്തി.

കോവിഷീല്‍ഡ് ഉള്‍പ്പെടെയുള്ള ഓക്‌സ്‌ഫോര്‍ഡ്-അസ്ട്രാസെനക്ക വാക്‌സിന്‍ ഫോര്‍മുലേഷനുകള്‍ അംഗീകൃത വാക്‌സിനുകളായി കണക്കാക്കിക്കൊണ്ട് യുകെ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി.പുതിയ മാർഗനിർദേശം പ്രകാരം അംഗീകൃത വാക്സിന്റെ രണ്ടു ഡോസും എടുത്ത് 14 ദിവസം പൂർത്തിയായവർക്ക് യുകെയിലേക്കു യാത്ര ചെയ്യാം.ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച് പൂണെ ആസ്ഥാനമായുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിച്ച കോവിഷീല്‍ഡിന് അംഗീകാരം നല്‍കാത്തതില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയ സാഹചര്യത്തിലാണു യുകെയുടെ തീരുമാനം.

നേരത്തെ കോവിഷീല്‍ഡ് വാക്‌സിന്‍ യാത്രാനുമതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്ന യുകെ, ഇന്ത്യയില്‍നിന്നു വരുന്നവര്‍ 10 ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണമെന്ന നിബന്ധന വച്ചിരുന്നു. യുകെയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരരെ ബാധിക്കുന്ന ‘വിവേചനപരമായ നയം’ എന്നാണ് ഇന്ത്യ ഇതിനെ വിശേഷിപ്പിച്ചത്.വിഷയത്തിൽ വിദേശകാര്യ മന്ത്രി യുകെയുമായി ചർച്ച നടത്തുന്നതായും പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗല ശൃംഗ്ല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഒക്ടോബര്‍ നാലിനാണു യുകെയുടെ പുതിയ യാത്രാ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരിക. കോവിഡ് ‑19 അപകടസാധ്യതാ തോത് അടിസ്ഥാനമാക്കി രാജ്യങ്ങളെ ചുവപ്പ്, ആംബര്‍, പച്ച പട്ടികയിലാണ് യുകെ തരംതിരിച്ചിരുന്നത്. പുതിയ നിയമങ്ങളനുസരിച്ച് ഇതിൽ മാറ്റം വരുത്തിയ യുകെ ‘ചുവപ്പ്’ എന്ന ഒറ്റ പട്ടിക മാത്രമായി ചുരുക്കി. ഇന്ത്യ നിലവില്‍ ആംബര്‍ പട്ടികയിലാണ്.ഓക്‌സ്‌ഫോര്‍ഡ്-അസ്ട്രാസെനെക്കയുടെ എഇസെഡ്‌ഡി-1222 ഫോര്‍മുലേഷനാണു കോവിഷീല്‍ഡ് എന്നറിയപ്പെടുന്നത്. ഇതാണ് ഇന്ത്യയിൽ പ്രധാനമായും വിതരണം ചെയ്ത വാക്സിനും.
eng­lish sum­ma­ry; UK approved Covi Shield vaccine
you may also like this video;

Exit mobile version