Site icon Janayugom Online

കുട്ടികള്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്‍ മാറിനല്‍കിയ സംഭവം: നഴ്സിനെ സസ്പെന്‍ഡ് ചെയ്തു

കുട്ടികള്‍ക്ക് വാക്സിന്‍ മാറി നല്‍കിയ സംഭവത്തില്‍ നഴ്സിനെ സസ്പെന്‍ഡ് ചെയ്തു. ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കിയ സംഭവത്തില്‍ കുറ്റാരോപിതയായ ജെ.പി.എച്ച്.എന്‍. ഡ്രേഡ് 2 ജീവനക്കാരിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടിയെടുക്കാന്‍ ഡി.എം.ഒയോട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു.
ഡി.എം.ഒ. നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് മന്ത്രിക്ക് ഡി.എം.ഒ. കൈമാറി. കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം, പതിനഞ്ച് വയസുള്ള കുട്ടികൾക്കാണ് കൊവിഷീൽഡ് കുത്തിവച്ചത്. ഒ.പി ടിക്കറ്റിൽ പതിനഞ്ച് വയസിന്റെ പ്രതിരോധ കുത്തിവയ്‌പ്പെന്ന് കൃത്യമായി അടയാളപ്പെടുത്തിയിരുന്നു. എന്നാൽ എങ്ങനെയാണ് കൊവിഡ് വാക്‌സിൻ നൽകിയതെന്ന് ആശുപത്രി അധികൃതർ മറുപടി പറയണമെന്ന് മാതാപിതാക്കൾ പറഞ്ഞു.

Eng­lish Sum­ma­ry: Cov­ishield vac­cine change for chil­dren: Nurse suspended
You may like this video also

Exit mobile version