പാലേരി കന്നാട്ടിയിൽ ഇടി മിന്നലിൽ പശുവും കുട്ടിയും ചത്തു. നടുക്കണ്ടി സേതുവിന്റെ തൊഴുത്തിൽ കെട്ടിയ കറവപശുവും പത്ത് മാസം പ്രായമായ കിടാരിയുമാണ് മിന്നലേറ്റ് ചത്തത്. വൈകിട്ട് 3.30 ഓടെയാണ് സംഭവം. 75000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. പന്തിരിക്കര, തണ്ടോറപ്പാറ, കടിയങ്ങാട്, താനിക്കണ്ടി തുടങ്ങിയ മേഖലകളിലും മഴയോടൊപ്പം ശക്തമായ ഇടിമിന്നൽ ഉണ്ടായി. വാഴ, കപ്പ, തുടങ്ങിവ നശിച്ചു.
വേനൽ മഴയിലും കാറ്റിലും പേരാമ്പ്രയിലും പരിസരപ്രദേശങ്ങളിലും വ്യാപക നാശം. പലയിടത്തും വീടുകൾ തകരുകയും കൃഷി നാശം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇന്നലെ വൈകിട്ടുണ്ടായ കാറ്റിൽ പേരാമ്പ്ര പട്ടണത്തിലെ പല സ്ഥാപനങ്ങളുടെയും ബോർഡുകൾ നിലം പതിച്ചു.
English Summary: Cow and calf die in Paleri due to lightning
You may like this video also