സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായി സി പി സന്തോഷ് കുമാറിനെ തെരഞ്ഞെടുത്തു. നിലവിൽ സംസ്ഥാന കൗൺസിൽ അംഗവും എഐടിയുസി ജില്ലാ സെക്രട്ടറിയുമാണ് കണ്ണൂർ ചൊവ്വ സ്വദേശിയായ സന്തോഷ്‌കുമാര്‍.
1976ൽ എഐവൈഎഫ് വളപട്ടണം യൂണിറ്റ് സെക്രട്ടറിയായി. ഹാൻവീവില്‍ ജീവനക്കാരനായിരിക്കെ പാര്‍ട്ടി പ്രവര്‍ത്തനത്തിലും സജീവമായിരുന്നു. 1979ൽ സിപിഐ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറിയായി. വളപട്ടണം എഐടിയുസി ഓഫീസ് സെക്രട്ടറി, എഐവൈഎഫ് കണ്ണൂർ താലൂക്ക് പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചു.
എട്ടുവർഷം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുടെ ചുമതല നിര്‍വഹിച്ചു. എഐടിയുസി സംസ്ഥാന എക്സിക്യുട്ടീവ് അംഗവും ദേശീയ കൗൺസിൽ അംഗവുമാണ്. ഹാൻവീവ് ലേബർ യൂണിയൻ, മോട്ടോർ തൊഴിലാളി യൂണിയൻ രംഗത്തും പ്രവർത്തിക്കുന്നു. 1997ൽ ക്യൂബയിൽ നടന്ന ലോക യുവജന സമ്മേളനത്തിൽ എഐവൈഎഫിനെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.
എരഞ്ഞോളി ചുങ്കത്തെ പ്രദീപ് പുതുക്കുടി നഗറിൽ നടന്ന പ്രതിനിധി സമ്മേളനം 39 അംഗ ജില്ലാ കൗൺസിലിനെയും 14 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.
English Summary: CP Santosh Kumar CPI Kannur District Secretary
You may like this video also