സിപിഐ 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനത്തിന് ഹരിപ്പാട് തുടക്കമായി. കെ ഡി മോഹൻ നഗറിൽ (നാരകത്തറ) ചേർന്ന പ്രതിഭാസായാഹ്നം കവി ആലങ്കോട് ലീലാ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഡോ. പി കെ ജനാർദ്ദനക്കുറുപ്പ് അധ്യക്ഷത വഹിച്ചു. എഴുത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന ആലങ്കോട് ലീലാകൃഷ്ണനെ മന്ത്രി പി പ്രസാദ് ആദരിച്ചു. ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, പി വി സത്യനേശൻ, ചേർത്തല ജയൻ, എ ഷാജഹാൻ. ടി ടി ജിസ്‌മോൻ, ദീപ്തി അജയകുമാർ എന്നിവര്‍ സംസാരിച്ചു. ഡി അനീഷ് സ്വാഗതവും എ അജികുമാർ നന്ദിയും പറഞ്ഞു. ഇന്ന് പതാക, ദീപശിഖ, ബാനർ, കൊടിമരജാഥകൾ എ ശിവരാജൻ നഗറിൽ (നാരകത്തറ) സംഗമിക്കും. വൈകിട്ട് അഞ്ചിന് ജില്ലാ എക്സിക്യൂട്ടീവ് അംഗം എൻ സുകുമാരപിള്ള പതാക ഉയർത്തും. പൊതുസമ്മേളനം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിക്കും. പൊതുസമ്മേളനാനന്തരം ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് അവതരിപ്പിക്കുന്ന നാടൻപാട്ട് അരങ്ങേറും.
നാളെ രാവിലെ 10. 30ന് ടി പുരുഷോത്തമൻ നഗറിൽ (റീൻപാലസ് ഓഡിറ്റോറിയം) വിപ്ലവ ഗായിക പി കെ മേദിനി പതാക ഉയർത്തും. 11ന് പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായിൽ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു, ദേശീയ കൗൺസിൽ അംഗം കെ പി രാജേന്ദ്രൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പ്രസാദ് തുടങ്ങിയവർ പങ്കെടുക്കും. പ്രതിനിധി സമ്മേളനം 24ന് സമാപിക്കും.
English Summary: CPI Alappuzha District Conference has started
You may like this video also