Site iconSite icon Janayugom Online

സിപിഐ ശതാബ്ദി ആഘോഷങ്ങള്‍ നാളെ തുടങ്ങും

സിപിഐ സ്ഥാപിതമായതിന്റെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ നാളെ ആരംഭിക്കും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ കാണ്‍പൂരില്‍ റാലിയോടെയാണ് തുടങ്ങുക. 1925 ഡിസംബര്‍ 26ന് ഇവിടെയാണ് സ്ഥാപക സമ്മേളനം നടന്നത്. ആയിരങ്ങള്‍ അണിനിരക്കുന്ന പ്രകടനത്തിന് ശേഷം 12 മണിക്ക് ഖല്‍സി ലെയ്നിലെ ശാസ്ത്രി ഭവനില്‍ പൊതു സമ്മേളനം ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. 

കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ അമര്‍ജീത് കൗര്‍, ഗിരീഷ് ചന്ദ്ര ശര്‍മ, യുപി സംസ്ഥാന സെക്രട്ടറി അരവിന്ദ് രാജ് സ്വരൂപ് എന്നിവര്‍ സംസാരിക്കും. നൂറ് വര്‍ഷം പൂര്‍ത്തിയാകുന്ന 2025 ഡിസംബര്‍ 26ന് തെലങ്കാനയില്‍ വന്‍ റാലിയോടെ ആഘോഷങ്ങള്‍ സമാപിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യോഗങ്ങള്‍, സെമിനാറുകള്‍, ചരിത്ര പ്രദര്‍ശനങ്ങള്‍, പ്രകടനങ്ങള്‍ തുടങ്ങി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. 

Exit mobile version