ഇടത് മുന്നണിയെ ശക്തിപ്പെടുത്താന്‍ സിപിഐ പ്രവര്‍ത്തകര്‍ കൂടയുണ്ടാകുമെന്ന് കെ പി സുരേഷ് രാജ്. ഇടതുമുന്നണി ദുര്‍ബലമാകാതെ നോക്കേണ്ടത് ഓരോ സിപിഐ പ്രവര്‍ത്തകരുടെയും ഉത്തരവാദിത്ത്വമാണെന്നും അതിന് പാര്‍ ട്ടി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. പുതുക്കോട് എൽസി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു അദ്ദേഹം.
മുതിർന്ന അംഗം ഖാലിദ് പതാ ക ഉയർത്തിയതോടെ ആരംഭിച്ച് സമ്മേളനത്തില്‍ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ രാമചന്ദ്രൻ, മണ്ഡലം സെക്രട്ടറി വാസുദേവൻ തെന്നിലാപുരം, പിഎം അലി, മീനകുമാരി, സലിംപ്രസാദ്, സുരേഷ് കുമാർ, അലി കുന്നംകാഡ് പങ്കെടുത്തു. സുകന്യ, റഫീഖ് ഫൈസൽ എന്നിവരടങ്ങിയ പ്ര സീഡിയം സമ്മേളനം നിയന്ത്രിച്ചു പുതിയ എൽ സി സെക്രട്ടറിയായി പി എം മീരാൻകുട്ടിയെയും അസിസ്റ്റന്റ് സെക്രട്ടറിയായി പിഎ മുസ്തഫയെയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

