മുലായം സിങ് യാദവിന്റെ നിര്യാണത്തില്‍ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അനുശോചിച്ചു. രാം മനോഹര്‍ ലോഹ്യയുടെ ആശയങ്ങളുമായി അദ്ദേഹം സമാജ്‌വാദി പാര്‍ട്ടിയെ നയിക്കുകയും യുപി മുഖ്യമന്ത്രിയെന്ന നിലയില്‍ പിന്നാക്ക — ദരിദ്ര ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് പരിശ്രമിക്കുകയും ചെയ്തുവെന്ന് സെക്രട്ടേറിയറ്റ് അനുസ്മരിച്ചു. അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കും സാമൂഹ്യ നീതിക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത എപ്പോഴും പ്രകടമായിരുന്നു.
ഐക്യമുന്നണി സര്‍ക്കാരിന്റെ കാലത്ത് ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ജാഗ്രതയോടെ നിലക്കൊണ്ടു. നിര്‍ണായക ഘട്ടത്തിലുള്ള അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണെന്നും സെക്രട്ടേറിയറ്റ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
English Summary: CPI condoles death of Mulayam Singh Yadav
You may also like this video