Site icon Janayugom Online

രാമോജി റാവുവിന്റെ നിര്യാണത്തില്‍ അനുശോചിച്ച് സിപിഐ

സിപിഐ സഹയാത്രികനും മാധ്യമപ്രമുഖനുമായിരുന്ന രാമോജി റാവുവിന്റെ നിര്യാണത്തിൽ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അനുശോചനം രേഖപ്പെടുത്തി. കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന അദ്ദേഹം സിപിഐ ജനറൽ സെക്രട്ടറിയായിരുന്ന സി രാജേശ്വർ റാവു (സിആർ) വുമായും മരിച്ചശേഷം സിആറിന്റെ സ്മരണയ്ക്കായി സ്ഥാപിച്ച ഫൗണ്ടേഷനുമായും ഉറ്റബന്ധം സൂക്ഷിച്ചുപോന്നു. കൂടാതെ നേരത്തെ ഡൽഹിയിലെത്തുമ്പോഴേല്ലാം പാർട്ടി ആസ്ഥാനമായ അജോയ് ഭവനിൽ സന്ദർശനം നടത്തുവാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ജനാധിപത്യ, ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലും അദ്ദേഹം ഭാഗഭാക്കായി. 

ആന്ധ്രാ മുഖ്യമന്ത്രി എൻ ടി രാമറാവു ചികിത്സയ്ക്കായി പോയപ്പോൾ അദ്ദേഹത്തെ പുറത്താക്കിയതിനെതിരെയും തന്റെ മാധ്യമത്തെ ഉപയോഗിച്ച് മദ്യവിരുദ്ധ പ്രചരണത്തിനും അദ്ദേഹം നിലക്കൊണ്ടു. ഗ്രാമത്തിൽ ജനിച്ചു വളർന്ന് വൻ മാധ്യമ സാമ്രാജ്യം കെട്ടിപ്പടുത്ത് മുന്നോട്ടുകൊണ്ടുപോയ അദ്ദേഹത്തിന്റെ ജീവിതം മാത‍‍ൃകാപരമാണെന്ന് സെക്രട്ടേറിയറ്റ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. 

Eng­lish Summary:CPI con­doles death of Ramo­ji Rao
You may also like this video

Exit mobile version