Site iconSite icon Janayugom Online

സിപിഐ മണ്ഡലം സമ്മേളനങ്ങൾക്ക് നാളെ തുടക്കം; 26 ന് ബിനോയ് വിശ്വം മൂന്നാറിൽ

സിപിഐ 25-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായിട്ടുള്ള ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾ ജില്ലയിൽ പൂർത്തിയാക്കി.
മണ്ഡലം സമ്മേളനങ്ങൾ നാളെ ആരംഭിക്കും. ആദ്യ സമ്മേളനം 25, 26, 27 തിയതികളിലായി ദേവികുളത്ത് നടക്കും. 26 ന് രാവിലെ 11ന് മൂന്നാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം നിർവഹിക്കും.
മെയ് മൂന്ന്, നാല് തിയതികളിലാണ് മൂലമറ്റം മണ്ഡലം സമ്മേളനം. ജില്ലാ സെക്രട്ടറി കെ സലിംകുമാർ ഉദ്ഘാടനം ചെയ്യും. ‘ഫാസിസത്തിന്റെ വർത്തമാനകാല ഇന്ത്യൻ മുഖം’ എന്ന വിഷയത്തിൽ മൂന്നിന് വൈകുന്നേരം നാലിന് നടക്കുന്ന സെമിനാർ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. 

മെയ് അഞ്ച്, ആറ് തിയതികളിൽ നടക്കുന്ന അടിമാലി മണ്ഡലം സമ്മേളനം സംസ്ഥാന എക്സികുട്ടീവ് അംഗം കെ കെ അഷ്റഫും 11, 12 തിയതികളിൽ നടക്കുന്ന ശാന്തൻപാറ സമ്മേളനം ജില്ലാ സെക്രട്ടറി കെ സലിംകുമാറും 18, 19 തിയതികളിൽ നടക്കുന്ന ഏലപ്പാറ സമ്മേളനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ഉദ്ഘാടനം ചെയ്യും. മെയ് 24, 25 തിയതികളിൽ നടക്കുന്ന ഉടുമ്പൻചോല സമ്മേളത്തിന്റെ ഉദ്ഘാടനം ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു നിർവഹിക്കും. 28, 29 തിയതികളിൽ നടക്കുന്ന ഇടുക്കി മണ്ഡലം സമ്മേളനം സംസ്ഥാന അസി. സെക്രട്ടറി പി പി സുനീർ എംപിയും ജൂൺ ഒന്ന്, രണ്ട് തിയതികളിലെ കട്ടപ്പന സമ്മേളനം ദേശിയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രനും ഉദ്ഘാടനം ചെയ്യും. 

ജൂൺ ഏഴ്, എട്ട് തിയതികളിൽ നടക്കുന്ന പീരുമേട് മണ്ഡലം സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ അഷ്റഫും 9, 10 തിയതികളിൽ നടക്കുന്ന തൊടുപുഴ മണ്ഡലം സമ്മേളനം റവന്യു മന്ത്രി കെ രാജനും ഉദ്ഘാടനം ചെയ്യും. വിവിധ സമ്മേളനങ്ങളിൽ കെ കെ ശിവരാമൻ, എം വൈ ഔസേഫ്, ജോസ് ഫിലിപ്പ്, ജയമധു, വി കെ ധനപാലൻ, പി പളനിവേൽ, പ്രിൻസ് മാത്യു, ഇ എസ് ബിജിമോൾ, വാഴൂർ സോമൻ എംഎൽഎ, പി മുത്തുപ്പാണ്ടി, എം കെ പ്രിയൻ, സി യു ജോയി, ജി എൻ ഗുരുനാഥൻ എന്നിവർ പങ്കെടുക്കും. ജില്ലാ സമ്മേളനം വിവിധ പരിപാടികളോടെ ജൂലൈ 18, 19, 20 തിയതികളിൽ കട്ടപ്പനയിൽ നടക്കും. 

Exit mobile version