Site icon Janayugom Online

ഓർഡനൻസ് ഫാക്ടറി കരിദിനാചരണം: സിപിഐ ഐക്യദാർഢ്യം പ്രഖ്യാപിച്ചു

രാജ്യത്തെ പ്രതിരോധനിർമ്മാണത്തിന്റെ നട്ടെല്ലായ ഓർഡനൻസ് ഫാക്ടറികളെ വെട്ടിമുറിച്ച് ഏഴ് കമ്പനികളാക്കി മാറ്റിയ കേന്ദ്ര സർക്കാർ നടപടിയ്ക്കെതിരെ ജീവനക്കാർ ആഹ്വാനം ചെയ്ത കരിദിനാചരണത്തിന് സിപിഐ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഓർഡനൻസ് ഫാക്ടറികളെ സ്വകാര്യവൽക്കരിക്കുക എന്നതാണ് മോഡി സർക്കാർ ലക്ഷ്യമിടുന്നത്. ഈ നടപടിയെ സിപിഐ പാർലമെന്റിൽ എതിർക്കുകയും ഇതുസംബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. ഓർഡനൻസ് ഫാക്ടറികളെ വെട്ടിമുറിച്ചതുകൊണ്ട് രാജ്യത്തിന് പ്രയോജനമൊന്നും ഉണ്ടാകാൻ പോകുന്നില്ല. ഇത് സ്വകാര്യവൽക്കരണത്തിനായി സർക്കാർ ആസൂത്രിതമായി തയാറാക്കിയ പദ്ധതിയാണെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. 

മോഡി സർക്കാരിന്റെ സ്വകാര്യവൽക്കരണ നടപടിക്കെതിരെ ഓർഡനൻസ് ഫാക്ടറി ജീവനക്കാരും തൊഴിലാളി സംഘടനകളും വൻ പ്രതിഷേധത്തിലാണ്. ഓർഡനൻസ് ഫാക്ടറി ബോർഡിനെ ഏഴ് കമ്പനികളാക്കിയ ഉത്തരവ് പ്രാബല്യത്തിൽ വരുന്ന ഇന്ന് 41 ഓര്‍ഡനന്‍സ് ഫാക്ടറികളിലെയും ഒഎഫ്ബി ഹെഡ് ക്വാര്‍ട്ടേഴ്‌സിലെയും 76,000 തൊഴിലാളികള്‍ ഉച്ചഭക്ഷണം ബഹിഷ്ക്കരിച്ച് കരിദിനമായി ആചരിക്കും. 

ജീവനക്കാരുടെ പ്രതിഷേധത്തിന് സിപിഐ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്തിന്റെയും ഈ 76,000 ജീവനക്കാരുടെയും വികാരം പരിഗണിച്ച് സ്വകാര്യവല്‍ക്കരണ നടപടിയില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്നും സിപിഐ ആവശ്യപ്പെട്ടു.
മോഡി സര്‍ക്കാരിന്റെ തീരുമാനത്തെ എഐടിയുസി അപലപിച്ചു. കരിദിനാചരണത്തിന് എഐടിയുസി പൂര്‍ണ പിന്തുണ നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി അമര്‍ജീത്ത് കൗര്‍ അറിയിച്ചു. 

Eng­lish Sum­ma­ry : CPI declared sol­i­dar­i­ty for Ordanance fac­to­ry black day observation

You may also like this video :

Exit mobile version