Site iconSite icon Janayugom Online

പാവപ്പെട്ട ഭൂരഹിതര്‍ക്ക് വാസസ്ഥലം നല്‍കണം; സിപിഐ

തെലുങ്കാനയില്‍ ഹനുമകൊണ്ട ജില്ലയില്‍ സിപിഐയുടെ നേതൃത്വത്തിൽ പാവപ്പെട്ട ജനങ്ങള്‍ക്ക് വീടുപണിയാനുള്ള സ്ഥലം ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്ത്.

ഹനുമകൊണ്ടയിലെ കാകതീയ യൂണിവേഴ്‌സിറ്റി (കെയു) ക്രോസ്‌റോഡില്‍ സിപിഐ ജില്ല നേതൃത്വവും ജനങ്ങളും റോഡ് ഉപരോധിച്ചു. ഭൂരഹിതരായ നിരവധി പാവപ്പെട്ട ജനങ്ങളാണ് സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

പ്രതിഷേധത്തിനിടെ ഗതാഗതം സ്തംഭിച്ചതോടെ പൊലീസ് സമരക്കാരെ നീക്കാൻ ശ്രമിച്ചു. ഇതിനിടെ സമരക്കാരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. ടിആർഎസ് സർക്കാർ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കണമെന്ന് സിപിഐ ഹനുമകൊണ്ട ജില്ലാ സെക്രട്ടറി കർരെ ബിക്ഷപതി പ്രതിഷേധത്തിൽ പറഞ്ഞു. പാർപ്പിടമില്ലാത്തവർക്ക് വീട് വയ്ക്കുന്നതിനായി പ്രദേശത്തെ ജനപ്രതിനിധികൾ മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗുണ്ടല സിംഗാരത്തിൽ സര്‍ക്കാര്‍ ഭൂമിയില്‍ കുടില്‍കെട്ടി താമസിച്ച പാവപ്പെട്ടവരെ ആക്രമിച്ച ഗുണ്ടകൾക്കെതിരെ നടപടിയെടുക്കാത്ത സര്‍ക്കാരിന്റെ അലംഭാവ സമീപനത്തെയും അദ്ദേഹം കുറ്റപ്പെടുത്തി. പാവപ്പെട്ട ജനങ്ങള്‍ക്ക് വീടോ, രണ്ട് കിപ്പുമുറിയുള്ള വീടോ നൽകുന്നതുവരെ സിപിഐയുടെ ഭൂ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മുതിർന്ന നേതാക്കളായ ടി ബിക്ഷപതി, കെ രവി, കെ നർസയ്യ, ശിവ തുടങ്ങിയവർ സമരത്തില്‍ പങ്കെടുത്തു.

Eng­lish summary;CPI demands hous­ing sites for poor

You may also like this video;

Exit mobile version