Site iconSite icon Janayugom Online

സിപിഐ ജില്ലാ വളണ്ടിയർ ക്യാമ്പ് ആവളയിൽ പുരോഗമിക്കുന്നു

മഠത്തിൽ മുക്കിൽ ആരംഭിച്ച സിപിഐ ജില്ലാ വളണ്ടിയർ ക്യാമ്പ് രണ്ടാം ദിവസം വിവിധ പരിപാടികളോടെ നടന്നുവരികയാണ്. ദേശീയ വളണ്ടിയർ ക്യാപ്റ്റൻ ആർ രമേഷിന്റെ നേതൃത്വത്തിലുള്ള ചിട്ടയായ പരിശീലനമാണ് ക്യാമ്പിൽ നടന്നുവരുന്നത്. 

പ്രവര്‍ത്തകര്‍ക്ക് ആത്മ വിശ്വാസവും സ്വയം പ്രതിരോധവും വർദ്ധിപ്പിക്കത്തക്ക വിധത്തിലുള്ള പ്രവർത്തനങ്ങളാണ് ക്യാമ്പിൽ നൽകുന്നത്. വിവിധ വിഷയങ്ങളെ പറ്റിയുള്ള പഠന ക്ലാസുകളും നടക്കുന്നു. ഒന്നാം ദിവസം കമ്മ്യൂണിസ്റ്റ് പാർട്ടി ചരിത്രവും സംഘടനയും എന്ന വിഷയത്തിൽ സിപിഐ കണ്ണൂർ ജില്ല എക്സിക്യൂട്ടീവ് അംഗം എ പ്രദീപനും രണ്ടാം ദിവസം വ്യക്തിത്വ വികസനം എന്ന വിഷയത്തിൽ കെ വി ആനന്ദൻ മാസ്റ്ററും ക്ലാസുകൾ നയിച്ചു. വിവിധ മണ്ഡലങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ക്യാമ്പ് ഇന്ന് സമാപിക്കും.

Exit mobile version