സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തിന് ഇന്ന് കളമശ്ശേരി മണ്ഡലത്തിലെ ഏലൂരിൽ തുടക്കമാവും. പതാക, ബാനർ, കൊടിമര ജാഥകളും ജില്ലയിലെ മണ്‍മറഞ്ഞ പാർട്ടി നേതാക്കളുടെ വസതികളിൽ നിന്ന് ഛായാചിത്രങ്ങളുമായുള്ള 300 സ്മൃതി ജാഥകളും നാലരയോടെ സമ്മേളന നഗരിയിൽ സംഗമിക്കും. പതാക കെ കെ അഷ്റഫും ബാനർ കെ കെ സുബ്രഹ്മണ്യനും കൊടിമരം പി നവകുമാരനും ഏറ്റുവാങ്ങും. തുടർന്ന് സംഘാടക സമിതി ചെയർമാൻ എം ടി നിക്സൺ പതാക ഉയർത്തും. അഞ്ചിന് എസ് രണദിവെ നഗറിൽ (പാതാളം ജംഗ്ഷൻ) സാംസ്കാരിക സമ്മേളനം യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് കവി ആലങ്കോട് ലീലാ കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സിപിഐ ജില്ലാ സെക്രട്ടറി പി രാജു അധ്യക്ഷത വഹിക്കും. ഡോ. സുനിൽ പി ഇളയിടം, വിനയൻ, ഇ എ രാജേന്ദ്രൻ എന്നിവർ പ്രസംഗിക്കും.
തുടർന്ന് മഞ്ഞുമ്മൽ ശിലയുടെ നാടൻ പാട്ട് അരങ്ങേറും. നാളെ രാവിലെ 10ന് പ്രതിനിധി സമ്മേളനം കെ സി പ്രഭാകരൻ നഗറിൽ (ഏലൂർ മുനിസിപ്പൽ ടൗൺ ഹാൾ) സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മുണ്ടക്കയം സദാശിവൻ പതാക ഉയർത്തും. നേതാക്കളായ ബിനോയ് വിശ്വം, കെ പ്രകാശ് ബാബു, കെ പി രാജേന്ദ്രൻ, എ കെ ചന്ദ്രൻ, ജെ ചിഞ്ചുറാണി, ഇ ചന്ദ്രശേഖരൻ, സി എൻ ജയദേവൻ എന്നിവർ പങ്കെടുക്കും. ജില്ലയിലെ 14 മണ്ഡലം സമ്മേളനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 303 പൂർണ പ്രതിനിധികളും 28 പകരം പ്രതിനിധികളും ഉൾപ്പെടെ 331 പേര്‍ സമ്മേളനത്തിൽ പങ്കെടുക്കും. 28ന് സമ്മേളനം സമാപിക്കും.
English summary; CPI Ernakulam District Conference will be hoisted today
You may also like this video;